മുത്തലാഖ്​ കേസിലെ കക്ഷി സോഫിയ അഹമ്മദിന്​ ന്യൂനപക്ഷ കമ്മീഷൻ അംഗമായി നിയമനം

ലഖ്​നോ: മുത്തലാഖ്​ കേസിൽ കക്ഷി ചേർന്ന സോഫിയ അഹമ്മദി​െന ഉത്തർപ്രദേശ്​ ന്യൂനപക്ഷ കമ്മീഷൻ അംഗമായി നിയമിച്ചു. ചൊവ്വാഴ്​ചയാണ്​  ന്യൂനപക്ഷ കമ്മീഷനിലെ പുതിയ അംഗങ്ങളെ നിയമിച്ചത്​. മീററ്റ്​  മഹാനഗർ മുൻ ബി.ജെ.പി പ്രസിഡൻറ്​ സുരേഷ്​ ജെയിൻ,ന്യൂനപക്ഷ മോർച്ച മുൻ വൈസ്​ പ്രസിഡൻറ്​ സുഖ്​ദർശന ബോദി, മുൻ ബ്രാജ്​ റീജണൽ സെക്രട്ടറി മനോജ്​ കുമാർ മസീഹ്​, പാർട്ടി അംഗം കുൻവാർ സയിദ്​ ഇഖ്​ബാൽ,  ഗാസിയാബാദ്​ ബി.ജെ.പി നേതാവ്​ കുൻവാർ അഫ്​സൽ ചൗധരി, മുഹമ്മദ്​ അസ്​ലം, റുമാനാ സിദ്ദീഖി എന്നിവരാണ്​ മറ്റംഗങ്ങൾ. 

ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗം ദേശീയ നേതാവായിരുന്ന മുഹമ്മദ്​ തൻവീർ ഹൈദർ ഉസ്​മാനിയാണ്​ കമ്മീഷൻ ചെയർമാൻ. 
മുത്തലാഖ്​ കേസിൽ പരാതിക്കാരിയായ സോഫിയ അഹമ്മദ്​ കഴിഞ്ഞ വർഷം ബി.ജെ.പിയിൽ ചേർന്നിരുന്നു. ചെന്നൈ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചത്​ സമാജ്​വാദി പാർട്ടി നേതാവി​​​​െൻറ സഹോദരനായിരുന്നു. എന്നാൽ നിസാര കാര്യത്തിന്​ ഇയാൾ  മുത്തലാഖ്​ ​െചാല്ലി വിവാഹമോചനം നേട​ുകയും  40 ദിവസം പ്രായമായ കുഞ്ഞിനെയും സോഫിയയെയും ഉപേക്ഷിക്കുകയുമായിരുന്നു. 

Tags:    
News Summary - Sofia Ahmed appointed as a member of the Uttar Pradesh Minority Commission- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.