മുൻകരുതലില്ലെങ്കിൽ രോഗിയിൽനിന്ന് 30 ദിവസത്തിനകം 406 പേർ കോവിഡ് ബാധിതരാകും

ന്യൂഡൽഹി: മുൻകരുതൽ എടുത്തില്ലെങ്കിൽ ഒരു കോവിഡ് 19 രോഗിയിൽനിന്ന് 30 ദിവസത്തിനകം 406 പേർ രോഗബാധിതരാകുമെന്ന് ഇന്ത്യ ൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി​​​​െൻറ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട്.

ഒരു രോഗി ലോക്ഡൗൺ നിർദേശങ്ങൾ അനുസരിക്കാതി രിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതു രണ്ടും കർശനമായി പാലിച്ചാൽ ഇതേ കാലയളവിൽ രോഗികളുടെ എണ്ണം 2.5 ആക്കി നിയന്ത്രിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ഇന്ത്യയിൽ നിലവിൽ രോഗ വ്യാപനത്തി​​​​െൻറ ആർ.ഒ 1.5 നും 4നും ഇടക്കാണ്. ഒരു രോഗബാധിതനിൽ നിന്ന് രോഗം പകരാനിടയുള്ള ആളുകളുടെ ശരാശരി എണ്ണമാണ് ആർ.ഒ എന്നുപറയുന്നത്. ആർ.ഒ 2.5 ആണെങ്കിൽ 30 ദിവസത്തിനുള്ളിൽ ഒരു രോഗിയിൽനിന്ന് 406 പേർക്ക് രോഗം പടരാം.

മുൻകരുതൽ 75% ശക്തമാക്കിയാൽ തന്നെ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്നും എല്ലാവരും ലോക്ഡൗൺ നിർദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്നും ലവ് അഗർവാൾ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Social distancing can reduce India's cases icmr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.