മഹാരാഷ്ട്ര സർക്കാറിനെതിരെ പ്രഖ്യാപിച്ച നിരാഹാര സമരം പിൻവലിച്ച് അണ്ണാ ഹസാരെ

മുംബൈ: സൂപ്പർമാർക്കറ്റുകളിൽ വൈൻ വിൽക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിക്കുന്നതായി അണ്ണാ ഹസാരെ അറിയിച്ചു. നിരാഹാര സമരം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാറിന് അയച്ച കത്തിന് മറുപടി ലഭിച്ചതിനെ തുടർന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഹസാരെ പറഞ്ഞു. സംസ്ഥാനത്ത് വൈന്‍ നയം നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ തീരുമാനം പരിഗണിക്കുമെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകിയതായും ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും 5,000 രൂപ വാർഷിക ലൈസൻസിംഗ് ഫീസിൽ വൈൻ വിൽക്കാനുള്ള നിർദ്ദേശത്തിന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു.

എന്നാൽ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും വൈൻ നിർമാതാക്കളുടെയും വിൽപ്പനക്കാരുടെയും ലാഭം കൂട്ടാനും എടുത്ത ഈ തീരുമാനം യുവാക്കളും സ്ത്രീകളുമുൾപ്പെടുന്ന സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് അണ്ണാ ഹസാരെ പ്രതികരിച്ചിരുന്നത്. ഈ വിഷയം സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് രണ്ട് കത്തുകൾ അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേർന്ന് വൈന്‍ നയത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Tags:    
News Summary - Social Activist Anna Hazare Suspends Protest Against Maharashtra's Wine Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.