രാഷ്ട്രപതി നിലയത്തില്‍ നുഴഞ്ഞു കയറിയ പാമ്പിനെ പിടികൂടി

ഹൈദരാബാദ്: തെലങ്കാനയില്‍ രാഷ്ട്രപതിയുടെ ഒൗദ്യോഗിക വിശ്രമ മന്ദിരമായ രാഷ്ട്രപതി നിലയത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പ് പരിഭ്രാന്തി പടര്‍ത്തി. പാമ്പിനെ വിദഗ്ധസംഘം പിടികൂടി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ മാസം 22 മുതല്‍ 31 വരെ വിശ്രമത്തിനായി രാഷ്ട്രപതി നിലയത്തിലുണ്ടാകും. ഇതിനു മുന്നോടിയായി ഈമാസം അഞ്ചു മുതല്‍ വിഷപ്പാമ്പുകളെ തുരത്താനായി വിപുല തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സെക്കന്തരാബാദിലെ ബൊല്ലാറമിലാണ് രാഷ്ട്രപതി നിലയം. ചുറ്റും പച്ചപ്പ് നിറഞ്ഞ 90 ഏക്കറിലാണ് മന്ദിരം സ്ഥിതി ചെയ്യുന്നത്. നിറയെ പാമ്പുകളുള്ള ഇവിടെ അധികൃതര്‍ ഇടക്കിടെ പാമ്പുകളെ തുരത്താന്‍ തിരച്ചില്‍ നടത്താറുണ്ട്. പിടികൂടുന്ന പാമ്പുകളെ വനത്തില്‍ വിടും. പിടികൂടിയ അപൂര്‍വ ഇനത്തില്‍പെട്ട പാമ്പുകളെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന് കൈമാറുകയാണ് പതിവ്.

മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍ എന്നീ പാമ്പുകളടക്കം 65 വിഷപ്പാമ്പുകളെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെനിന്ന് പിടികൂടിയതായി സുവോളജിക്കല്‍ പാര്‍ക്ക് മേല്‍നോട്ടക്കാരനായ എം. ലക്ഷമണ്‍ പറഞ്ഞു. നേരത്തേ ഇവിടെ കുരങ്ങന്മാരുടെ ശല്യവും ഉണ്ടായിരുന്നു. അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി നിലയത്തിലെ താമസത്തിനിടെ മുഖര്‍ജി ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും.

 

Tags:    
News Summary - snake in ratrapathi nialayam telungana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.