കേംബ്രിഡ്​ജ്​ അനലറ്റികയിൽ കോൺഗ്രസിന്‍റെ കൈ ചിഹ്നം; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: ഫേസ്​ബുക്കിലെ വിവരചോർച്ചയിൽ ഉൾപ്പെട്ട സ്ഥാപനം കേംബ്രിഡ്​ജ്​ അനലറ്റികയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കോൺഗ്രസ് -ബി.ജെ.പി വാക്പോര് തുടരുന്നു. കോൺഗ്രസിന് കേംബ്രിഡ്​ജ്​ അനലറ്റികയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. 

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'കൈ'യുടെ ചിത്രം കേംബ്രിഡ്​ജ്​ അനലറ്റികയുടെ ഒാഫീസിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സ്മൃതി ഇറാനി ട്വീറ്റിലൂടെ ആരോപിക്കുന്നത്. ഇതിനായി കൈ ചിത്രം ഫ്രെയിം ചെയ്ത ഒരു ഫോട്ടോയും കേന്ദ്രമന്ത്രി പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ, "എന്താണ് രാഹുൽജി, കോൺഗ്രസിന്‍റെ കൈ കേംബ്രിഡ്​ജ്​ അനലറ്റികക്ക് ഒപ്പം" എന്ന് ട്വീറ്റിൽ പരിഹസിക്കുകയും ചെയ്യുന്നു. 

കോൺഗ്രസുമായി ബന്ധമുണ്ടെന്ന്​ കേംബ്രിഡ്​ജ്​ അനലറ്റിക്കയിലെ മുൻ ജീവനക്കാരനായ ക്രിസ്​റ്റഫർ വൈലി വെളിപ്പെടുത്തി​യത്. പ്രാദേശിക തലത്തിൽ കോൺഗ്രസ്​ അനലറ്റിക്കയെ ഉപേയാഗപ്പെടുത്തിയിരുന്നു​. കേംബ്രിഡ്​ജ്​ അനലറ്റിക്ക ഇന്ത്യയിൽ ഒാഫീസ്​ തുറന്ന്​ പ്രവർത്തിച്ചിരുന്നുവെന്നും ഇന്ത്യയിലെ ഇടപെടൽ സംബന്ധിച്ച്​ തെളിവുകൾ കൈവശമുണ്ടെന്നും ക്രിസ്​റ്റഫർ വൈലി വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Smriti Irani trolls Rahul with photo of Congress symbol 'Hand' in Cambridge Analytica office -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.