Posted On
date_range Updated On
date_range ഒരു ഭാര്യയുടെ ജീവിതം ഇങ്ങനെയാണ് -'പലചരക്കു കട'യിൽ നിന്നുള്ള തന്റെ ചിത്രവുമായി സ്മൃതി ഇറാനി
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീട്ടമ്മയുടെ റോളിനെ കുറിച്ച് പറഞ്ഞ് പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. ഒരു കടയുടെ മുന്നിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് ഒരു വീട്ടമ്മയുടെ ജീവിതം എന്ന അടിക്കുറിപ്പോടെ സ്മൃതി ഇറാനി പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.
വീട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു സ്മൃതി ഇറാനി. അവധിയാഘോഷിച്ച് നടക്കുന്നതിനെക്കാൾ നല്ലത് ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് നിങ്ങൾക്ക് വയസായി എന്നു മനസിലാകുന്നത്''എന്നാണ് സ്മൃതി ഇറാനി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
ചിത്രത്തിന് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. മാസ്ക് ധരിച്ചപ്പോൾ എന്റെ സുഹൃത്ത് കൂടുതൽ സുന്ദരിയായി തോന്നുന്നു എന്നാണ് എക്ത കപൂർ കുറിച്ചത്. എല്ലാ ഘട്ടവും അർഥപൂർണമാണെന്ന് ഭാവന സൊമായ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.