Posted On
date_range Updated On
date_range അമേത്തിയിൽ കോൺഗ്രസ് ബൂത്ത് പിടിത്തമെന്ന് സ്മൃതി ഇറാനി
ലഖ്നോ: വോട്ടെടുപ്പ് തുടരുന്ന അമേത്തിയിൽ കോൺഗ്രസ് ബൂത്ത് പിടിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർഥി സ് മൃതി ഇറാനി. ഇതിന് തെളിവായി വിഡിയോയും അവർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധിക്ക് മനുഷ്യത്വമില്ല. രാഹുൽ രക്ഷാധികാരിയായിട്ടും ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഒരാൾ മരണപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നു ഇതെന്നും ഇറാനി ആരോപിച്ചു.
ഇന്ന് വോട്ടെടുപ്പ് ദിനമായിട്ടും രാഹുൽ അമേത്തിയിൽ എത്തിയിട്ടില്ല. എന്ത് കൊണ്ട് രാഹുൽ അമേത്തിയിൽ വന്നില്ല എന്നതിന് കോൺഗ്രസ് നേതാക്കൾ ജനങ്ങളോട് മറുപടി പറയണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Alert @ECISVEEP Congress President @RahulGandhi ensuring booth capturing. https://t.co/KbAgGOrRhI
— Chowkidar Smriti Z Irani (@smritiirani) May 6, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.