ന്യൂഡല്‍ഹി: കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ളാസുകളിലെ രേഖകള്‍ പരിശോധനക്കായി നല്‍കാന്‍ സി.ബി.എസ്.ഇയോട് കേന്ദ്ര വിവരാവകാശ കമീഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വിവരങ്ങള്‍ വ്യക്തിപരമാണെന്നും ഇത് പുറത്തുവിടാനാകില്ല എന്ന സി.ബി.എസ്.ഇ യുടെ വാദം തള്ളിയാണ് കമീഷന്‍ അംഗം ആചാര്യലുവിന്‍െറ നിര്‍ദേശം. മന്ത്രി പഠിച്ച ഡല്‍ഹി ഹോളിചൈല്‍ഡ് ഓക്സിലിയം സ്കൂളിനോട് 1991 മുതല്‍ 93 വരേയുള്ള വിവരങ്ങള്‍ സി.ബി.എസ്.ഇക്ക് കൈമാറാനാണ് നിര്‍ദേശം. ഉത്തരവ് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കണം.
ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ നല്‍കാനും ആചാര്യലു ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ അപേക്ഷ തള്ളിയ ഓഫിസര്‍ക്ക് 25,000 രൂപ പിഴയുമിട്ടു. ഇതിന് പിന്നാലെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ചുമതലയില്‍നിന്ന് ആചര്യലുവിനെ മാറ്റിയിരുന്നു.
പൊതുജനത്തെ പ്രതിനിധാനം ചെയ്യുന്നവരുടെ എല്ലാരേഖകളും വോട്ടര്‍മാര്‍ക്ക് വിവരാവകാശ നിയമപ്രകാരം അറിയാനുള്ള അവകാശമുണ്ട്. എം.പിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയും ഈ നിയമത്തിന് വിധേയമാണെന്ന് കമീഷന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.