ഡ്യൂട്ടിക്കിടെ സുഖനിദ്ര; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് സൂപ്രണ്ട് യൂസഫ് ഖുറേഷി കഴിഞ്ഞ 17ന് രാത്രിയിൽ വിവിധ സ്റ്റേഷനുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഉറക്കത്തിലായിരുന്ന പൊലീസുകാരെ പിടികൂടിയത്.

വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ സൂപ്രണ്ട് പരിശോധനക്കെത്തിയപ്പോൾ ചുമതലയുണ്ടായിരുന്ന അസി. സബ് ഇൻസ്പെക്ടർ ഉറക്കത്തിലായിരുന്നു. സന്യോഗീത്ഗഞ്ച് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെയും ആസാദ് നഗർ സ്റ്റേഷനിലെ ഒരു പൊലീസുകാരനെയും ഉറങ്ങിയ നിലയിൽ കണ്ടെത്തി. മൂന്നുപേർക്കെതിരെയും നടപടിയെടുത്തതായി സൂപ്രണ്ട് പ്രസ്താവനയിൽ അറിയിച്ചു.

മറ്റൊരു സബ് ഇൻസ്പെക്ടർ സ്വകാര്യ വാഹനത്തിൽ പട്രോളിങ് നടത്തിയതും പരിശോധനക്കിടെ കണ്ടെത്തി.

Tags:    
News Summary - sleeping while duty, three police men suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.