ബംഗളൂരു: കെട്ടിച്ചമച്ച െഎ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റാരോപിതനായിരുന്ന സുധീർകുമാർ ശർമ എന്ന എസ്.കെ. ശർമയുടെ നീതിക്കായുള്ള പോരാട്ടം തങ്ങൾ തുടരുമെന്ന് അദ്ദേഹത്തിെൻറ കുടുംബാംഗങ്ങൾ പറഞ്ഞു. അർബുദബാധിതനായിരുന്ന ശർമ വ്യാഴാഴ്ച ബംഗളൂരുവിൽ മരണപ്പെട്ടിരുന്നു. ചാരക്കേസിൽ സുപ്രീംകോടതി വെറുതെ വിെട്ടങ്കിലും 55 ലക്ഷം രൂപ നഷ്ടപരിഹാരം തേടി കേരള സർക്കാറിനും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കുമെതിരെ എസ്.കെ. ശർമ നൽകിയ കേസിൽ വിചാരണ തുടരുകയാണ്.
എതിർ കക്ഷികളിൽ പലരും യഥാസമയം വിചാരണക്ക് ഹാജരാകാത്തതിനാൽ 20 വർഷമായി ബംഗളൂരു സിവിൽ കോടതിയിൽ നടക്കുന്ന കേസ് അനന്തമായി നീളുകയാണെന്ന് ശർമയുടെ മകൾ മോനിഷ ശർമ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസ് അവസാനമായി പരിഗണിച്ചത്. പക്ഷേ, അന്ന് ആശുപത്രി വാസത്തിലായതിനാൽ ശർമക്ക് ഹാജരാവാനായില്ല. അദ്ദേഹത്തിെൻറ മരണം സംബന്ധിച്ച വിവരങ്ങൾ കോടതിയെ ധരിപ്പിക്കുകയും വിചാരണ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. ഡിസംബർ 10ന് കേസ് വീണ്ടും പരിഗണിക്കും.
െഎ.എസ്.ആർ.ഒ ചാരക്കേസിലെ മറ്റൊരു കുറ്റാരോപിതനായിരുന്ന നമ്പി നാരായണെൻറ നിയമപോരാട്ടം സുപ്രീംകോടതിയിൽ വിജയംകാണുകയും അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തത് ശർമക്കും കുടുംബത്തിനും പ്രതീക്ഷ നൽകിയിരുന്നു. നമ്പി നാരായണെൻറ കേസിലെ വിധിയെ തുടർന്ന് ശർമക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിെൻറ കുടുംബം ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. 1998 ൽ ഫയൽ ചെയ്ത കേസ് എതിർകക്ഷികളുടെ അപ്പീലുകൾ കാരണം അനാവശ്യമായി നീളുകയായിരുന്നുവെന്ന് എസ്.കെ. ശർമക്കായി കേസ് വാദിക്കുന്ന മുതിർന്ന ക്രിമിനൽ അഭിഭാഷകനും മലയാളിയുമായ ഡോമി ജെ. െസബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. വിചാരണകോടതിയെയും ൈഹകോടതിയെയും സുപ്രീംകോടതിയെയും അവർ സമീപിച്ചെങ്കിലും ആ ഹരജികളെല്ലാം തള്ളിയെന്നും വീണ്ടും വിചാരണ കോടതിയിൽതന്നെ കേസ് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.