ഹരിയാനയിൽ അമിതവേഗത്തിലെത്തിയ കാർ നിർത്തിയിട്ട കാറിലിടിച്ച് ആറുപേർ മരിച്ചു

റെവാരി (ഹരിയാന): റെവാരി-ഡൽഹി ഹൈവേയിലുണ്ടായ കാറപകടത്തിൽ ആറ് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മസാനി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ്.

രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ നിന്ന് ഗാസിയാബാദിലേക്ക് മടങ്ങുകയായിരുന്ന യു.പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്‌ത ശേഷം ഡ്രൈവർ ടയർ മാറ്റുന്നതിനിടെ മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Six people died after a speeding car rammed into a parked car in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.