നിയന്ത്രണരേഖയിൽ എന്തും സംഭവിക്കാം; സൈന്യം തയാറെടുക്കണമെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: നിയന്ത്രണരേഖയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും ഇന്ത്യൻ സൈന്യം തയാറെടുപ്പ് നടത്തണമെന്നും കരസേന മേധാവി ബിപിൻ റാവത്ത്. പാകിസ്താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവനയെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

പൗരത്വ നിയമത്തിൽ ഇന്ത്യ വരുത്തിയ ഭേദഗതി ഇരുരാജ്യങ്ങൾക്കുമിടക്കുള്ള സംഘർഷം വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞിരുന്നു.

ആഗസ്റ്റിനും ഒക്ടോബറിനും ഇടയ്ക്ക് പാകിസ്താൻ 950 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി കഴിഞ്ഞ മാസം ലോക്സഭയെ അറിയിച്ചിരുന്നു.

Tags:    
News Summary - Situation along LoC can escalate anytime, India needs to be prepared: Army Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.