ന്യൂഡൽഹി: ത്രിപുരയിലെ എക്സിറ്റ് പോള്‍ ഫലങ്ങൾ തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് ഫലം വരുന്ന മാർച്ച് രണ്ട് വരെ കാത്തിരിക്കൂ എന്നും ജനങ്ങളാണ് അന്തിമ വിധിയെഴുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ അധികാരത്തിലെത്തുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നതെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ത്രിപുരയിൽ ബിജിപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. നാല് എക്സിറ്റ് പോളുകളുടെ ശരാശരി പ്രകാരം ബി.ജെ.പി സംസ്ഥാനത്ത് 32 സീറ്റ് നേടും. മുപ്പത് വർഷത്തോളം ത്രിപുര ഭരിച്ച ഇടതുസഖ്യത്തിന് 15 സീറ്റാണ് പ്രവചനം. കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നും ഗോത്രവർഗ പാർട്ടിയായ തിപ്ര മോത്ത 12 സീറ്റ് നേടുമെന്നുമാണ് പ്രവചനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.