ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആദ്യ കുറ്റപത്രം സമർപ്പിച്ചു. 650 പേജുള്ള കുറ്റപത്രമാണ് സെഷൻസ് കോടതി മുമ്പാകെ എസ്.ഐ.ടി ബുധനാഴ്ച സമർപ്പിച്ചത്. ഫോറൻസിക് ലബോറട്ടറി ഉദ്യോഗസ്ഥരുടെയും കേസിലെ പ്രതികളായ കെ.ടി. നവീൻകുമാറിെൻറയും പ്രവീണിെൻറയും ഉൾപ്പെടെ 131 മൊഴികൾ ചേർത്തുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
മാർച്ച് ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകനായ കെ.ടി. നവീൻ കുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. നവീനിനെ ചോദ്യം ചെയ്തതിൽനിന്നാണ് മംഗളൂരു സ്വദേശിയായ പ്രവീൺ എന്ന സുജിത്ത് കുമാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുന്നത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ പിടിയിലായിരുന്നു പ്രവീൺ. പ്രവീണിനെ ചോദ്യം ചെയ്തതിൽനിന്നും മഹാരാഷ്ട്ര സ്വദേശികളായ അമുൽ കാലെ, പ്രദീപ് മഹാജൻ, വിജയപുര സ്വദേശിയായ മനോഹർ ദുണ്ഡപ്പ എന്നിവരെയും പിടികൂടിയിരുന്നു. എഴുത്തുകാരൻ പ്രഫ. കെ.എസ്.
ഭഗവാനെ കൊലപെടുത്തുമെന്ന ഭീഷണിക്കത്ത് അയച്ചത് തങ്ങളാണെന്ന് ഇവർ നാലുപേരും കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് ഗൗരി ലങ്കേഷ് വധത്തിലും പങ്കുള്ളതായാണ് വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ പ്രവീൺ ഉൾപ്പെടെയുള്ള നാലുപേരെയും കോടതിയിൽ ഹാജരാക്കി പത്തു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. 2017 സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനുമുന്നിൽ വെടിയേറ്റാണ് ഗൗരി കൊല്ലപ്പെട്ടത്. ആദ്യം കസ്റ്റഡിയിലെടുത്ത തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകനായ നവീനിനെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.