മനീഷ് സിസോദിയ

ജാമ്യം നിഷേധിച്ച സിറ്റി കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മനീഷ് സിസോദിയ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയ സിറ്റി കോടതി ഉത്തരവിനെതിരെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർട്ടി.

സിസോദിയയുടെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളിയതായി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. സിസോദിയക്ക് ജാമ്യം അനുവദിക്കാനുള്ള സാഹചര്യം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി കാവേരി ബവേജ ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ട് കേസുകളിലും സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ട് കേസുകളിലും സിസോദിയ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.

ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എക്സൈസ് വകുപ്പ് വഹിച്ചിരുന്ന സിസോദിയ ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.

Tags:    
News Summary - Sisodia to approach Delhi HC against city court order rejecting bail in excise policy scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.