നീതി നിഷേധത്തിനെതിരെ പ്രതിഷേധമിരമ്പി

ന്യൂഡല്‍ഹി: തന്‍െറ മകനെ മര്‍ദിച്ചവരെ ചോദ്യംചെയ്താല്‍ അവന്‍ എവിടെയാണെന്ന് അറിയാനാകുമെന്ന് ജെ.എന്‍.യുവില്‍നിന്ന് കാണാതായ നജീബിന്‍െറ മാതാവ് ഫാത്തിമ നഫീസ്. പൊലീസ് അതിന് തയാറാകുന്നില്ളെന്നും അവര്‍ പറഞ്ഞു. നജീബ്, ഭോപാല്‍, ഉന, രോഹിത് തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി ‘ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍’ എന്ന പേരില്‍  എസ്.ഐ.ഒ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ.

മണ്ഡിയില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ച് ജന്തര്‍മന്തറില്‍ പൊലീസ് തടഞ്ഞു. നജീബിന്‍െറ മാതാവ് ഫാത്തിമ നഫീസ്, സഹോദരി സദഫ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയാക്കിയവരെ വീണ്ടും ചായക്കാരനാക്കാന്‍ ജനങ്ങള്‍ക്കറിയാം.  രോഹിതിന്‍െറ അതേ അവസ്ഥതന്നെയാണ് നജീബിന് സംഭവിച്ചതെന്നും രോഹിതിന്‍െറ മാതാവ് രാധിക വെമുല പറഞ്ഞു. ഒരുമാസം മുമ്പ് യാത്രചെയ്ത നജീബിനെ ഓര്‍ത്തുവെച്ച ഓട്ടോഡ്രൈവര്‍ക്ക് അവാര്‍ഡ് നല്‍കണം. ജനങ്ങളെ പൊലീസ് വിഡ്ഢികളാക്കുകയാണ്. നജീബിനെ മര്‍ദിച്ച വിക്രാന്തിനു പകരം തിരിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ പൊലീസ് ഇങ്ങനെയായിരിക്കില്ളെന്നും നജീബിന്‍െറ സഹോദരി സദഫ് പറഞ്ഞു.

രാജ്യത്ത് മുസ്ലിം, ദലിത് പോലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വേറെ നീതിയാണ് നടപ്പാക്കുന്നത്. അതാണ് നജീബും രോഹിതും ഭോപാലുമെല്ലാമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ജനറല്‍ സെക്രട്ടറി സലീം എന്‍ജിനീയര്‍ പറഞ്ഞു. ഇത് വിചാരധാര ഉള്ള കാലം മുതല്‍ തുടങ്ങിയതാണ്. നിയമവും നീതിയും നടപ്പാക്കാത്തവര്‍ക്ക് അധികകാലം തുടരാനാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിറ്റ്ലറുടെ കാലത്തെ ജര്‍മനിയിലേക്കാണ് ഇന്ത്യയെ സര്‍ക്കാര്‍ കൊണ്ടുപോകുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധ്യപത്യരീതിയില്‍ മറുപടി ലഭിക്കുമെന്നും സോളിഡാരിറ്റി കേരള പ്രസിഡന്‍റ് ടി. ശാക്കിര്‍ പറഞ്ഞു. ജോണ്‍ ദയാല്‍, ശഹ്സാദ് പൂനവാല (സാമൂഹികപ്രവര്‍ത്തകര്‍), നവീദ് ഹമീദ് (എ.ഐ.എം.എം.എം), രാഘവന്‍ (എല്‍.ആര്‍.എസ്)  തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചു. എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് ഇഖ്ബാല്‍ ഹുസൈന്‍, ജനറല്‍ സെക്രട്ടറി അലിഫ് ശുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

 

Tags:    
News Summary - sio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.