സംഗ്രൂർ വിജയം ഖാലിസ്താൻ വിഘടനവാദിക്ക് സമർപ്പിച്ച് സിമ്രൻജിത് സിങ് മാൻ

ചണ്ഡീഗഡ്: പഞ്ചാബിൽ ആപ്പിനെ ഞെട്ടിച്ച് സംഗ്രൂർ ലോക്സഭാ സീറ്റിൽ വിജയം നേടിയ ശിരോമണി അകാലിദൾ (അമൃത്സർ) നേതാവ് സിമ്രൻജിത് സിങ് മാൻ തന്റെ വിജയം ഖാലിസ്താൻ വിഘടനവാദി ജർണയിൽ സിങ് ഭിന്ദ്രൻവാലക്ക് സമർപ്പിച്ചു. കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ അതിക്രമങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെയും ഛത്തീസ്ഗഡിലെയും ആദിവാസികളെ നക്സലൈറ്റുകൾ എന്ന പേരിൽ കൊന്നൊടുക്കുന്നതിനെ കുറിച്ച് പാർല​മെന്റിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് പാർട്ടി പ്രവർത്തകരുടെ വിജയമാണ്. ജർണയിൽ സിങ് ഭിന്ദ്രൻവാല നൽകിയ പാഠങ്ങളുടെയും വിജയമാണിത്. ദീപ് സിങ് സിദ്ദുവിന്റെയും സിദ്ദു മൂസെ വാലയുടെയും മരണത്തിൽ സിഖ് സമുദായം വളരെ അസ്വസ്ഥരാണെന്നും സിമ്രൻജിത് മാൻ പറഞ്ഞു.

അതേസമയം, സിമ്രൻജിതിന്റെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആശങ്ക പങ്കുവെച്ചു. സംഗ്രൂരിൽ ജനാധിപത്യം മരിച്ചുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ട്വീറ്റ് ചെയ്തു. തീവ്രവാദത്തിന്റെയും അക്രമങ്ങളുടെയും അന്ധമായ ഊടുവഴികളിലൂടെ പഞ്ചാബിനെ പിന്നോട്ടടിക്കാനാകില്ല. സംഗ്രൂരിൽ ജനാധിപത്യം നഷ്ടമായിരിക്കുന്നു - സുർജെവാല പറഞ്ഞു. 

Tags:    
News Summary - Simranjit Singh Mann dedicates Sangrur victory to Khalistan separatist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.