ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ കലാപത്തിനിടെ മൊഹീന്ദർ സിങ് എന്ന സിഖുകാരനും മകൻ ഇന്‍ ദ്രജിത് സിങ്ങും ചേർന്ന് രക്ഷിച്ചത് 80ഓളം പേരെ. ഫെബ്രുവരി 24നാണ് തെൻറ സ്കൂട്ടറിലും മ കെൻറ ബുള്ളറ്റിലുമായി ഒരു മണിക്കൂറിനിടെ ഇത്രയുംപേരെ ഇവർ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്.
മുസ്ലിംകളാണെന്ന് തിരിച്ചറിയാതിരിക്കാൻ പലരെയും സിഖ് തലപ്പാവ് ധരിപ്പിച്ചു. സ്ത്രീകളെയടക്കം നാലുപേരെ വരെ ഒരു സമയം ബൈക്കിൽ കൊണ്ടുപോയതായി മൊഹീന്ദർ പറഞ്ഞു. ഗോകുൽപുരിയിൽ നിന്നും മുസ്ലിം ഭൂരിപക്ഷ മേഖലയായ കർദംപുരിയിലേക്കാണ് ആളുകളെ എത്തിച്ചത്.
‘ജയ്ശ്രീറാം വിളിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചുമാണ് കലാപകാരികള്‍ എത്തിയതെന്ന് മൊഹീന്ദർ പറഞ്ഞു. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന് അവര്‍ അലറുന്നുണ്ടായിരുന്നു. ഭയചകിതരായ മുസ്ലിംകള് സമീപത്തെ പള്ളിയില്‍ തടിച്ചുകൂടി. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ഞാനും മകനും ചേർന്ന് പരമാവധിയാളുകളെ ഇരുചക്ര വാഹനത്തില്‍ കർദംപുരിയിൽ എത്തിച്ചത്.
ആരോടെങ്കിലും കാരുണ്യം കാണിച്ചെന്ന് ഞങ്ങള്‍ കരുതുന്നില്ല. ചെയ്യേണ്ടത് ചെയ്തു. ഹിന്ദുവിനെയോ മുസ്ലിമിനെയോ അല്ല അന്നേരം കണ്ടത്. മനുഷ്യരെ മാത്രമാണ്-മൊഹീന്ദർ പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപെത്ത ഒാർമപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.