സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തും -യോഗി

ലഖ്നോ: ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികളെ പഠിപ്പിക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്‍റെ ഒൗദ്യോഗിക വസതിയിൽ ഞായറാഴ്ച സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾ യോഗി സംഘടിപ്പിക്കുകയും ചെയ്തു.

ഗുരു തേജ് ബഹദൂറിന്‍റെ ത്യാഗമാണ് കശ്മീരിലെ ഹിന്ദുക്കളെ അക്കാലത്ത് സംരക്ഷിച്ചത്. ഹിന്ദു മതത്തിന്‍റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാർ. മുഗൾ രാജാവ് ഒൗറംഗസീബിന്‍റെ മതംമാറ്റ നടപടിക്കെതിരെ പോരാടിയതും സിഖ് യോദ്ധാക്കളാണെന്ന് യോഗി പറഞ്ഞു.

ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ, മറ്റ് അധികൃതർ, സിഖ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കി കർഷക പ്രക്ഷോഭം മുന്നേറുന്ന സാഹചര്യത്തിൽ കൂടിയാണ് സിഖ് ഗുരുക്കന്മാരെ പ്രകീർത്തിച്ച് യോഗി രംഗത്തെത്തിയത്. 

Tags:    
News Summary - Sikh gurus’ history will be included in school syllabus: Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.