വന്ദേമാതരം പാടുമ്പോൾ എഴുന്നേൽക്കണോ? തീരുമാനം പരിഗണനയിൽ

ന്യൂഡൽഹി: ജനഗണമനയുടെ തത്തുല്യ പ്രോട്ടോകോൾ വന്ദേമാതരത്തിനും നൽകുന്ന കാര്യം കേന്ദ്രസർക്കാറിന്‍റെ ആലോചനയിൽ. ജനുവരി തുടക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതല യോഗത്തിൽ ദേശീയഗീതം പാടുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളും നിർദേശങ്ങളും ആവിഷ്കരിക്കുന്ന കാര്യം ചർച്ചയായി.

ദേശീയഗാനത്തിനൊപ്പം വന്ദേമാതരവും പാടണോ എന്ന കാര്യവും, അനാദരവ് കാട്ടുന്നവർക്ക് പിഴ ചുമത്തണമോ എന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. ദേശീയഗീതം പാടുന്നതിന് ചട്ടങ്ങൾ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി ഹരജികൾ വിവിധ കോടതികളിൽ നിലവിലുണ്ട്.

അനാദരവ് കാട്ടിയാൽ, ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്ന 1971ലെ നിയമം അനുസരിച്ച് പിഴ ചുമത്തണമെന്നും ഹരജികളിൽ ആവശ്യമുണ്ട്. ദേശീയഗാനം ആലപിക്കുന്നത് തടയുന്നതും, ശല്യപ്പെടുത്തുന്നതും കുറ്റകരമായി കാണാനും പിഴ ഈടാക്കാനും 1971ലെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ദേശീയഗീതത്തിന്‍റെ കാര്യത്തിൽ അത്തരം വ്യവസ്ഥകളില്ലെന്ന് കേന്ദ്രം 2022ൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. 

Tags:    
News Summary - Should we stand up when Vande Mataram is sung? Decision under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.