കൊൽക്കത്തയിലെ ജിമ്മിൽ അജ്ഞാതരുടെ വെടിവെപ്പ്

​കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിലെ തിരക്കേറിയ ചാരു മാർക്കറ്റ് ഏരിയയിലെ ഒരു ജിമ്മിൽ പരിഭ്രാന്തി പടർത്തി ആയുധധാരികളുടെ വെടിവെപ്പ്. റെയിൻകോട്ടുകളും ഹെൽമെറ്റും ധരിച്ച തോക്കുധാരികൾ ഇരുചക്രവാഹനത്തിൽ എത്തി ദേശപ്രാൻ സഷ്മൽ റോഡിലെ ജിമ്മിലേക്ക് ഇരച്ചുകയറി അതിന്റെ ഉടമ ജോയ് കാംദാറിനെ അന്വേഷിച്ചു. എന്നാൽ, ഉടമയെ കണ്ടെത്താനാകാതെ വന്നപ്പോൾ അവർ മുകളിലേക്ക് രണ്ട് റൗണ്ട് വെടിവെച്ച് സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും ബിസിനസ്സ് വൈരാഗ്യമാണോ അതോ കൊള്ളയടിക്കാനുള്ള ശ്രമമാണോ കാരണമെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തിരിച്ചറിയാൻ കഴിയാത്ത ആയുധധാരികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അവർ പറഞ്ഞു.

ജിം ഉടമയുടെയും ചില ദൃക്‌സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ജിമ്മിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു. ‘ഞങ്ങൾ ഇവിടെ ഒരു വർഷത്തോളമായി താമസിക്കുന്നുണ്ട്, ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ല’ -ഒരു ജിം ജീവനക്കാരൻ പറഞ്ഞു. 

Tags:    
News Summary - Shootout at south Kolkata gym in Charu market area triggers panic, police say probe ongoing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.