വനിത ഷൂട്ടറെ പറ്റിച്ച്​ ലക്ഷങ്ങൾ തട്ടി; കേന്ദ്ര മന്ത്രി സ്​മൃതി ഇറാനിക്കെതിരേ പരാതി

സുൽത്താൻപൂർ: വനിതാ ഷൂട്ടറെ പറ്റിച്ച്​ ലക്ഷങ്ങൾ തട്ടിയതായി കേന്ദ്ര മന്ത്രി സ്​മൃതി ഇറാനിക്കെതിരേ പരാതി. ഷൂട്ടർ വർതിക സിങാണ്​ കോടതിയിൽ പരാതിയുമായി എത്തിയത്​. മന്ത്രിയുമായി അടുത്ത ആളുകൾ കേന്ദ്ര വനിതാ കമ്മീഷൻ അംഗമായി നിയമിച്ചതായി തനിക്ക് വ്യാജ കത്ത് നൽകി 25 ലക്ഷം തട്ടിയതായാണ്​ വർതിക സിങ്​ ആരോപിക്കുന്നത്​. പരാതിയിൽ ജനുവരി രണ്ടിന് വാദം കേൾക്കാൻ കോടതി തീരുമാനിച്ചതായി വർതികയുടെ അഭിഭാഷകൻ പറഞ്ഞു.


കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയുടെ സഹായികളായ വിജയ് ഗുപ്തയും രജനിഷ് സിങും ആദ്യം തന്നിൽ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടതായാണ്​ വർതിക പറയുന്നത്​. പിന്നീടിത്​ 25 ലക്ഷമായി കുറയ്ക്കുകയായിരുന്നു. ഇതിലൊരാൾ തന്നോട് അശ്ലീലം കലർന്ന രീതിയിൽ സംസാരിച്ചുവെന്നും അവർ ആരോപിച്ചു. അതേസമയം, നവംബർ 23ന് അമേത്തി ജില്ലയിലെ മുസഫിർഖാന പോലീസ് സ്റ്റേഷനിൽ വർതികക്കും മറ്റൊരാൾക്കുമെതിരെ വിജയ് ഗുപ്ത പരാതി നൽകിയിരുന്നു.

തന്നെ അപമാനിക്കാൻ വർത്തിക ശ്രമിക്കുന്നെന്ന്​ പറഞ്ഞായിരുന്നു പരാതി നൽകിയത്​. എന്നാൽ താൻ പണം തിരികെ ചോദിക്കുകയും പരാതി നൽകുമെന്ന്​ ഭീഷണിപ്പെടുത്തിയപ്പോഴുമാണ്​ വിജയ് ഗുപ്ത വ്യാജ പരാതി നൽകിയതെന്ന്​ വർതിക പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.