ന്യൂഡൽഹി: ഔറംഗാബാദിലെ റെയിൽവെ ട്രാക്കിൽ ഉറങ്ങിക്കിടന്ന 15 അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ നടുക്കവും ദു:ഖവും രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം.പി. "തൊഴിലാളികളായ എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി. രാഷ്ട്രം കെട്ടിപ്പടുക്കുന്നവരെന്ന് വിശേഷിപ്പിക്കുമ്പോഴും ദിവസക്കൂലിക്കാരും അന്തർ സംസഥാന തൊഴിലാളികളും രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു" രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ജൈനയിൽ നിന്ന് ബുസാവലിലേക്ക് 157 കിലോമീറ്റർ ദൂരം കാൽനടയായി യാത്ര ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ലോക് ഡൗൺ മൂലം ട്രെയിനുകൾ ഓടില്ലെന്ന് കരുതിയാണ് ഇവർ ട്രാക്കുകളിൽ ഉറങ്ങാൻ കിടന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവം അറിഞ്ഞയുടൻ ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചുവെന്നും ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റെയിൽവെ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.