Posted On
date_range Updated On
date_range മോദിയെ പരിഹസിച്ച് ശിവസേന
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ശിവസേന. മുഖപത്രമായ സാമ്നയിലാണ് മോദിയെ പരിഹസിച്ചുകൊണ്ട് ശിവസേന മുഖപ്രസംഗമെഴുതിയത്.
നമ്മുടെ പ്രധാനമന്ത്രി അച്ചടക്കമുള്ള ആളാണ്. എല്ലാ എം.പിമാർക്കും നമോ ആപ്പിലൂടെ അദ്ദേഹം ഗുഡ്മോണിങ് പറയും. എന്നാൽ വളരെ കുറച്ച് പേർ മാത്രമാണ് മറുപടി നൽകുന്നത്.
ഇന്ത്യയെ ഡിജിറ്റൽ ആക്കാനായി പ്രധാനമന്ത്രി മുൻകയ്യെടുക്കുന്നുണ്ട്. കടങ്ങളെല്ലാം ഓൺലൈനിലൂടെ എഴുതിത്തള്ളുമെന്നാണ് പാവപ്പെട്ട കർഷകർക്ക് മോദി നൽകിയ വാഗ്ദാനം. എന്നാൽ ബി.ജെ.പി നേതാക്കളെ പോലും ഇതുവരെ ഡിജിറ്റലൈസഷൻ ബാധിച്ചതായി തോന്നുന്നില്ല.
ബി.ജെ.പിയുടെ ആഭ്യന്തര രാഷ്ട്രീയത്തേയും സാമ്നയുടെ മുഖപ്രസംഗം നിശിതമായി വിമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.