സഞ്​ജയ്​ ഗെയ്​ക്​വാദ്​, ദേവേന്ദ്ര ഫഡ്​നാവിസ്​

'കോറോണ വൈറസിനെ കണ്ടാൽ ഫഡ്​നാവിസിന്‍റെ വായിൽ ഇടുമായിരുന്നു'; വിവാദ പരാമർശവുമായി ശിവസേന എം.എൽ.എ

മുംബൈ: റെംഡസിവിർ വിതരണവുമായി ബന്ധപ്പെട്ട്​ നടക്കുന്ന വാഗ്വാദങ്ങൾക്കിടെ മുൻ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിനെതിരായ ​ശിവസേന എം.എൽ.എ സഞ്​ജയ്​ ഗെയ്​ക്​വാദിന്‍റെ പരാമർശം വിവാദമായി. കോറോണ വൈറസിനെ കണ്ടാൽ അതിനെ ഫഡ്​നാവിസിന്‍റെ വായിൽ ഇടുമായിരുന്നുവെന്നായിരുന്നു ഗെയ്​ക്​വാദിന്‍റെ പരാമർശം. ഇതിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി.

കോവിഡിനെതിരെയുള്ള നിർണായക പ്രതിരോധ മരുന്നായ റെംഡെസിവിറിന്​ രാജ്യത്ത്​ കയറ്റുമതി നിരോധനം നിലവിലുണ്ട്​. ഇതിനിടെ മുംബൈയില്‍ നിന്ന് വന്‍തോതില്‍ റെംഡെസിവിർ വ്യോമമാര്‍ഗം കടത്താനുള്ള ശ്രമം പൊലീസ്​ തടഞ്ഞിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്​ഥാനത്തിലെത്തിയ പൊലീസ്​ മരുന്ന് നിര്‍മാണക്കമ്പനി പ്രതിനിധികളെ കസ്റ്റഡിയിലെടുത്തു. ഇതിന്​ പിന്നാലെ പൊലീസ്​ നടപടിയില്‍ പ്രതിഷേധവുമായെത്തിയ ഫഡ്നാവിസിനെതി​രെ കടുത്ത ആരോപണമാണ്​ ഭരണകക്ഷിയായ ശിവസേന ഉയർത്തിയത്​. മരുന്ന്​ കമ്പനി പ്രതിനിധികളെ രക്ഷിക്കാൻ ഫഡ്​നാവിസ്​ ശ്രമം നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

ഈ സമയത്ത് ഫഡ്നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഗെയ്​ക്​വാദിന്‍റെ വിവാദ പരാമർശം.

'സംസ്ഥാനത്തെ മന്ത്രിമാരെ പിന്തുണക്കുന്നതിന്​ പകരം ബി.ജെ.പി നേതാക്കള്‍ അവരെ പരിഹസിക്കുകയും സര്‍ക്കാരിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് നോക്കുകയുമാണ്​ ചെയ്യുന്നത്​. കോറോണ വൈറസിനെ കണ്ടാൽ അതിനെ ഫഡ്​നാവിസിന്‍റെ വായിൽ ഇടുമായിരുന്നു' -ഗെയ്​ക്​വാദ്​ പറഞ്ഞു.

ഫഡ്​നാവിസും ബി.ജെ.പി നേതാക്കളായ പ്രവീൺ ദരീകറും ചന്ദ്രകാന്ത്​ പാട്ടീലും ​റെംഡസിവിർ വിഷയത്തിൽ വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. റെംഡസിവിർ ഉൽപാദനം ചെയ്യുന്ന കമ്പനികളോട്​ മഹാരാഷ്​ട്രക്ക്​ മരുന്ന്​ നൽകരുതെന്ന്​ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുവെന്നും മതിയായ മെഡിക്കൽ ഓക്​സിജൻ നൽകുന്നില്ലെന്നും ഗെയ്​ക്​വാദ്​ പറഞ്ഞു.

സംസ്​ഥാനത്ത്​ ജനങ്ങൾ മരിച്ചുവീഴു​േമ്പാൾ മഹാരാഷ്​ട്രയിലെ ഓഫീസിലിരുന്ന്​ അവർ ഗുജറാത്തിലേക്ക്​ ഫ്രീയായി റെംഡസിവിർ അയക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

ഗെയ്​ക്​വാദിന്‍റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച്​ അദ്ദേഹത്തിന്‍റെ മണ്ഡലമായ ബുൽധാനയിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. വിവിധ ഭാഗങ്ങളിൽ ബി.ജെ.പി പ്രവർത്തകർ എം.എൽ.എയുടെ കോലം കത്തിച്ചു.

Tags:    
News Summary - shiv Sena MLA Sanjay Gaikwad if i find coronavirus Will put in Devendra Fadnavis' mouth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.