സായിബാബ ക്ഷേത്ര ട്രസ്​റ്റിൽ നിന്ന്​ മഹാരാഷ്​ട്ര സർക്കാർ 500 കോടി കടമെടുക്കുന്നു

മുംബൈ: കടക്കെണിയിലായ ദേവേന്ദ്ര ഫട്​നാവിസ്​ സർക്കാർ ഷിർദ്ദി സായിബാബ ക്ഷേത്ര ട്രസ്​റ്റിൽ നിന്ന്​ 500 കോടി കടമെടുക്കുന്നു. പലിശരഹിത വായ്​പയായാവും ട്രസ്​റ്റ്​ തുക നൽകുക. അഹമ്മദ്​നഗർ ജില്ലയിൽ കുടിവെള്ളം ഉറപ്പാക്കാനായി നിർമിക്കുന്ന നിലവാൻഡ ജലസേചന പദ്ധതിക്കായാണ്​ കടമെടുക്കുന്നത്​.

വായ്​പക്കായി ക്ഷേത്ര ട്രസ്​റ്റി​നെ സമീപിച്ച വിവരം ബി.ജെ.പി സ്ഥിരീകരിച്ചു. ക്ഷേത്ര ട്രസ്​റ്റിനെ സമീപിച്ചുവെന്നും അവർ ​വായ്​പ നൽകാമെന്ന്​ അറിയിച്ചതായും ബി.ജെ.പി നേതാവ്​ സുരേഷ്​ ഹവാരെ പറഞ്ഞു. വായ്​പ തിരിച്ചടക്കുന്നതിന്​ കാലാവധി നിശ്​ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

സർക്കാറിന്​ നൽകുന്ന വായ്​പയുടെ ആദ്യഗഡു ശനിയാഴ്​ച കൈമാറുമെന്നാണ്​ വിവരം. 1200 കോടി ചെലവിലാണ്​ ജലസേചന പദ്ധതി നിർമിക്കുന്നത്​. ഇതി​​​െൻറ ചെലവിലേക്കായി 300 കോടി ഇൗ വർഷത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്​. അടുത്ത ബജറ്റിൽ 400 കോടി അനുവദിക്കും. ബാക്കി വരുന്ന 500 കോടി രൂപയാണ്​ ക്ഷേത്രം ട്രസ്​റ്റ്​ വായ്​പയായി നൽകുക.

Tags:    
News Summary - Shirdi trust gives Rs 500-crore loan, blessings to Maharashtra-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.