ഇന്ത്യ കോവിഡ്​ മരുന്ന്​ നൽകി; ഇനി ട്രംപിനോട്​ തരൂരിന്​ ഒരു ചോദ്യം

ന്യുഡൽഹി: കോവിഡ്​ ചികിത്സക്കായി മലേറിയയുടെ മരുന്നായ ഹൈഡ്രോക്​സിക്ലോറോക്വിൻ അമേരിക്കക്ക്​ നൽകിയില്ലെങ ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപി​​​​െൻറ ഭീഷണിക്ക്​ പിന്നാലെ 2.9 കോടി ഡോസ്​ മരുന്ന് അമേരിക്ക യിലേക്ക്​ കയറ്റുമതി ചെയ്​ത സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ്​ എം.പി ശശി തരൂർ. ‘ഇന്ത്യ മറുത്തൊന്നും ആഗ്ര ഹിക്കാതെ നിങ്ങളുടെ ആവശ്യം അംഗീകരിച്ചു. ഇനി യു.എസ്​ വികസിപ്പിച്ചെടുത്തേക്കാവുന്ന കോവിഡ്​ 19 വാക്​സിൻ ഭാവിയിൽ മറ്റ്​ രാജ്യങ്ങളുമായി പങ്കുവെക്കു​മ്പോൾ ഇന്ത്യക്ക്​ ആദ്യ പരിഗണന നൽകുമോ' എന്നാണ്​ ശശി തരൂർ ഡോണൾഡ്​ ട്രംപിനെ പരാമർശിച്ച്​ ട്വിറ്ററിൽ ചോദിച്ചത്​.

അമേരിക്കയിൽ കോവിഡ്​ 19 പ്രതിരോധ വാക്​സിനുവേണ്ടിയുള്ള പരീക്ഷണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്​. മൈക്രോസോഫ്റ്റ്​ തലവനും ലോകസമ്പന്നനുമായ ബിൽഗേറ്റ്​സ്,​ കോവിഡ്​ വാക്​സിൻ പരീക്ഷണം നടത്തുന്ന മികച്ച്​ ഏഴ് കമ്പനികൾക്ക്​ ഫാക്​ടറി നിർമിക്കാൻ വമ്പൻ തുകയാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ​

രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ടായിരുന്നു​ തരൂറി​​​​െൻറ പ്രതികരണം. 'പ്രതികാരനടപടി പോലെയല്ല സൗഹൃദം. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം. എന്നാൽ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് ആവശ്യമായ അളവിൽ ലഭ്യമാക്കണം'- ഇങ്ങനെയായിരുന്നു രാഹുലി​​​​െൻറ ട്വീറ്റ്​.

ഹൈഡ്രോക്​സി ക്ലോറോക്വിൻ മരുന്ന് അമേരിക്കക്ക്​ നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരി​ടേണ്ടി വരുമെന്ന ട്രംപി​​​​​െൻറ ഭീഷണിക്ക്​ പിന്നാലെ കേന്ദ്ര സർക്കാർ മരുന്ന്​ നൽകാമെന്ന്​ സമ്മതിച്ചതിനെ തരൂർ വിമർശിച്ചിരുന്നു.

'ലോകകാര്യങ്ങളിൽ ദശാബ്​ദങ്ങളായുള്ള തൻെറ പരിചയത്തിൽ ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്​? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക്​ അത്​ സ്വന്തമാകൂ' - ശശി തരൂർ തുറന്നടിച്ചു.

Tags:    
News Summary - Shashi Tharoor's Question For Trump After India Says Will Export Drug-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.