'യുക്രെയ്ൻ: ജി20യിൽ സമവായത്തിലെത്താനായത് അഭിമാന നിമിഷം​' -അമിതാബ് കാന്തിനെ അഭിനന്ദിച്ച് ശശി തരൂർ

ന്യൂഡൽഹി: യുക്രെയ്ൻ അധിനിവേശത്തെ സംബന്ധിച്ച് ജി20 നേതാക്കളിൽ നിന്നുള്ള സംയുക്ത പ്രസ്താവനയിൽ സമവായത്തിലെത്താൻ ചൈനയുമായും റഷ്യയുമായും ചർച്ച നടത്തിയതിന് ജി20 ഷെർപ അമിതാബ് കാന്തിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ.

തന്റെ എക്സ് അക്കൗണ്ട് വഴിയായിരുന്നു തരൂർ ഇന്ത്യക്ക് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞത്. നിങ്ങൾ ഐ.എഫ്.എസിന് പകരം ഐ.എ.എസ് തെരഞ്ഞെടുത്തപ്പോൾ, രാഷ്ട്രത്തിന് ഒരു നയതന്ത്രജ്ഞനെ നഷ്ടമായെന്നാണ് തോന്നുന്നത്. എന്നാണ് അമിതാബ് കാന്തിനെ കുറിച്ചുള്ള ലേഖനം പങ്കുവെച്ച് തരൂർ പറഞ്ഞത്. കേരള കാഡറിലെ 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അമിതാബ് കാന്ത്. നിരവധി ചർച്ചകൾ പിന്നിട്ട് വെള്ളിയാഴ്ച രാത്രി വൈകീട്ടാണ് യുക്രെയ്ൻ വിഷയത്തിൽ സമവായത്തിനെത്താനായത്.

വികസനപരവും ഭൗമരാഷ്ട്രീയപരവുമായ എല്ലാ വിഷയങ്ങളിലും 100 ശതമാനം സമവായത്തോടെയാണ് ഉച്ചകോടിക്കുള്ള സംയുക്ത പ്രസ്താവന തയാറാക്കിയതെന്ന് നീതി ആയോഗ് മുൻ സി.ഇ.ഒ കൂടിയായ അമിതാഭ് കാന്ത് പറഞ്ഞു. യുക്രെയ്ൻ വിഷയത്തിലടക്കം ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ചാണ് ജി20യുടെ സംയുക്ത പ്രസ്താവന തയാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Shashi Tharoor praises G20 sherpa's negotiation with russia, china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.