മഹാനാടകമല്ല; ശശിതരൂരിന്‍റെ ഭാഷയിൽ ‘Snollygoster’

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബി.ജെ.പി-എൻ.സി.പി നീക്കത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ക ട്ടിയായ ഇംഗ്ലീഷ് പദപ്രയോഗത്തിലൂടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. Snollygoster എന്നാണ് ട്വിറ്ററിലൂടെ ശശിതരൂരിന്‍റെ പ്രതികരണം. ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ എന്നാണ് വാക്കിന്‍റെ അർഥം.

2017 ജൂലൈ 27 ന് പോസ്റ്റ് ചെയ്ത ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു തരൂരിന്റെ പ്രതികരണം. ഈ ദിവസത്തെ വാക്ക് എന്ന ട്വീറ്റാണ് തരൂര്‍ റീട്വീറ്റ് ചെയ്തത്. ശിവേസന-എൻ.സി.പി-കോൺഗ്രസ്​ സഖ്യം സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ്​ അതിനാടകീയമായി അജിത്​ പവാറിനെ ഒപ്പം കൂട്ടി ഫട്​നാവിസ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തത്​. അഴിമതി കേസുകളിൽ അജിത്​ പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്​തമാക്കിയതിന്​ പിന്നാലെയാണ്​ മഹാരാഷ്​ട്രയിലെ നാടകീയ നീക്കം.

Tags:    
News Summary - Shashi Tharoor on Maha Drama-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.