തിരുവനന്തപുരം: കോവിഡിനെ തോൽപ്പിക്കാനുള്ള യുദ്ധത്തിൽ നമ്മുടെ പടച്ചട്ടയാണ് മാസ്ക്കുകൾ. വീട്ടിലുണ്ടാക്കുന്ന മാസ്ക്കുകൾക്ക് പ്രിയം കൂടിവരുന്ന സാഹചര്യത്തിലാണ് ഓണത്തിന് മലയാളി അണിയാൻ പോകുന്ന മാസ്ക്കുകൾ ട്വിറ്ററിലൂടെ പങ്കിട്ട് ശശി തരൂർ എം.പി കൈയടി നേടിയിരിക്കുന്നത്.
'ഓണക്കാലത്തേക്കുള്ള ഡിസൈനർ മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു. അതാണ് മലയാളി' എന്ന കുറിപ്പോടെയാണ് തരൂർ മാസ്ക്കിന്‍റെ ചിത്രം പങ്കുവെച്ചത്. ക്രീം നിറത്തിലുള്ള തുണിയിൽ സ്വർണകരയുമായി തുന്നിയ മാസ്ക്ക് ട്വിറ്ററിൽ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.
ശശി തരൂർ തന്‍റെ പോസ്റ്റിനൊപ്പം കസവു മാസ്ക്കുകൾ നിർമിക്കുന്നതെങ്ങനെ എന്നും വിശദീകരിക്കുന്നുണ്ട്. ഇതിൽ ആകൃഷ്ടരായി പലരും കസവുമാസ്ക്കുകൾ തുന്നി അതിന്‍റെ ചിത്രം മറുപടിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
I have made this....done by converting left over material... pic.twitter.com/j7l6zqFqbh
— Limi rose tom (@limirose) May 4, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.