മോദി സ്​നേഹിക്കുന്നത്​ ഗുജറാത്തിനെ മാത്രമെന്ന്​ ശശിതരൂരിന്‍റെ ട്വീറ്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്നേഹം ഗുജറാത്തിനോട് മാത്രമാണെന്ന്​ കോൺഗ്രസ്​ എം.പി ശശിതരൂർ. കഴിഞ്ഞ ദിവസം മോദി ഗാന്ധിനഗറിലെത്തിയത്​ കോൺഗ്രസ്​ ഗുജറാത്തിനെ മോശമാക്കിയത് എങ്ങനെയൊക്കെയാണെന്ന്​ കണക്കെടുപ്പ്​ നടത്തുന്നതിന്​ വേണ്ടിയായിരുന്നു. തങ്ങൾ ഒന്നുമല്ലെങ്കിലും രാജ്യസ്നേഹികൾ തന്നെയാണെന്ന് തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു. 

‘‘ന​രേന്ദ്രമോദി ജീ, എന്‍റെ മകൻ വിവാഹം കഴിച്ചത് ഒരു ഗുജറാത്തിയെയാണ്. ഞങ്ങൾ ഒന്നുമായിരിക്കില്ല, എന്നാൽ സ്വന്തം രാജ്യത്തെയും, ജനങ്ങളെയും സ്നേഹിക്കുന്നു’’–ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

എതിർ പാർട്ടിയുടെ തെറ്റുകൾ തെരഞ്ഞു പിടിച്ച് വിദ്വേഷ രാഷ്ടീയം  നടത്തുന്ന കോൺഗ്രസിനെ വികസനത്തിലൂടെ തടയിടുമെന്ന് മോദി വെല്ലുവിളിച്ചതിനു പിന്നാലെയാണ് തരൂരിന്‍റെ ട്വീറ്റ്. 
 

Tags:    
News Summary - Shashi Tharoor Counters PM Narendra Modi With 'Only Love for Gujarat' Tweet– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.