ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്ക് ഡൽഹി പാട്യാല ഹൗസ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ശനിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ അദ്ദേഹത്തിന് ലക്ഷം രൂപ ബോണ്ടിലാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.
നേരത്തേ, പൊലീസ് സമർപ്പിച്ച കുറ്റപ്പത്രം സീകരിച്ച കോടതി തരൂരിനോട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ കേസിൽ വ്യാഴാഴ്ച പാട്യാല ഹൗസ് പ്രത്യേക കോടതി അദ്ദേഹത്തിന് ലക്ഷം രൂപ ബോണ്ടിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രമണ്യൻ സ്വാമി കോടതിയെ സമീപിച്ചു.
തരൂരിനുവേണ്ടി ഹാജരായ അഭിഭാഷകരും െപാലീസും സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തെ എതിർത്തു. കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും. 2014 ജനുവരി 17നാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദ പുഷ്കറെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.