‘‘ഒരു രാജ്യത്തലവൻ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്​ ഇതാദ്യം’’

ന്യൂഡൽഹി: മലേറിയക്കുള്ള പ്രത​ിരോധ മരുന്നായ ​ഹൈഡ്രോക്​സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ തിര ിച്ചടി നേരി​േടണ്ടി വരുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി.

ലോകകാര്യങ്ങളിൽ ദശാബ്​ദങ്ങളായുള്ള തൻെറ പരിചയത്തിൽ ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്​? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക്​ അത്​ സ്വന്തമാകൂവെന്നും ശശി തരൂർ തുറന്നടിച്ചു.

അതേ സമയം ട്രംപിൻെറ ഭീഷണിക്കുപിന്നാലെ മലേറിയക്കുള്ള പ്രത​ിരോധ മരുന്നായ ​ഹൈഡ്രോക്​സി ക്ലോറോക്വിൻെറ കയറ്റുമതി നിയന്ത്രണം ഇന്ത്യ ഭാഗികമായി നീക്കിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള മരുന്ന്​ കൈവശമുണ്ടെന്നും അധികമുള്ളതാണ്​ കയറ്റുമതി ​െചയ്യുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.

Tags:    
News Summary - shashi tharoor against donald trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.