മുംബൈ: പവാർ കുടുംബപോര് നടന്ന ബരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ വിജയിച്ചു. പാർട്ടി പിളർത്തി എൻ.ഡി.എ സഖ്യത്തിലേക്ക് പോയ അജിത് പവാറിന്റെ ഭാര്യ സുനേത്രയേയാണ് ലക്ഷത്തിൽ ഏറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രിയ തോല്പിച്ചത്. മറ്റ് ആറ് സീറ്റുകളിൽ കൂടി പവാർ പക്ഷ എൻ.സി.പി മുന്നിട്ടുനിൽക്കുന്നു.
മുംബൈ നഗരത്തിലെ നോർത്ത് മുംബൈ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥി, കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ വിജയിച്ചു. കോൺഗ്രസിലെ ഭൂഷൻ പാട്ടീലിനെയാണ് തോല്പിച്ചത്. കഴിഞ്ഞ പത്തുവർഷമായി രാജ്യസഭാംഗമായിരുന്ന പിയൂഷ് ഗോയലിനിത് കന്നിയങ്കമായിരുന്നു.
ഉദ്ധവ് താക്കറേ പക്ഷ ശിവസേന സ്ഥാനാർഥികളായ അനിൽ ദേശായ് സൗത്ത്-സെൻഡ്രൽ മുംബൈ സീറ്റിലും, അരവിന്ദ് സാവന്ത് സൗത്ത് മുംബൈയിലും ജയിച്ചു. സൗത്ത്-സെൻഡ്രൽ മുംബൈയിൽ ഷിൻഡെ പക്ഷ സിറ്റിങ് എം.പി രാഹുൽ ഷെവാലയേയാണ് അനിൽ ദേശായി തോല്പിച്ചത്.
സൗത്ത് മുംബൈയിൽ ഷിൻഡെ പക്ഷത്തെ യാമിനി യാദവാണ് സിറ്റിങ് എം.പി അരവിന്ദ് സാവന്തിനോട് തോറ്റത്. ഇവരുടെ വിജയം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.