Posted On
date_range Updated On
date_range പവാറിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി
മുംബൈ: എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് വീണ്ടും വധഭീഷണി. നഗരത്തിൽ അദ്ദേഹം താമസിക്കുന്ന സിൽവർ ഓക് ബംഗ്ലാവിലാണ് ചൊവ്വാഴ്ച ഫോൺകാൾ വന്നത്. വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണി.
നേരത്തെയും പാവാറിന് സമാന വധ ഭീഷണി ഉണ്ടായിരുന്നു. അന്ന് അറസ്റ്റിലായ അതേ ബിഹാരി സ്വദേശിയാണ് ചൊവ്വാഴ്ചയും ഫോണിൽ വധഭീഷണി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.