ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ശാഹീൻബാഗിൽ പ്രതിഷേധിക്കുന്ന വനിത പ്രക്ഷോഭകരെ ഒഴിപ്പിക്കണമെന്ന് അഭ്യർഥിച്ചുള്ള തെൻറ ഹരജി ഉടൻ പരിഗണിക്കണമെന്ന ് ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനോട്, ഇതിെൻറ ചുമതല വഹിക്കുന്ന കോടതി ഉദ്യോഗസ്ഥനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. കേസുകൾ പരിഗണനക്കായി തരംതിരിക്കുന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെടാനാണ്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ നിർദേശം.
ഡൽഹി-നോയ്ഡ പാതയിലെ കാളിന്ദികുഞ്ച്-ശാഹീൻ ബാഗ് മേഖലയിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി തുടരുന്ന പ്രക്ഷോഭം എത്രയും പെെട്ടന്ന് അവസാനിപ്പിക്കാൻ ഹരജി ഉടൻ പരിഗണിക്കണമെന്നാണ് ബി.ജെ.പി നേതാവ് നന്ദ് കിഷോർ ഗാർഗ് ആവശ്യപ്പെട്ടത്. ശാഹീൻ ബാഗ് പ്രതിഷേധം കാരണം മറ്റു പല പാതകളിലും ഗാതഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഗാർഗ് ആരോപിച്ചു. ഡിസംബർ 15 മുതൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന ഭരണകൂടം കടുത്ത അനാസ്ഥ തുടരുകയാണെന്നും ഹരജിക്കാരൻ ആരോപിച്ചു.
ശാഹീൻ ബാഗിലെ പ്രതിഷേധം ഭരണഘടനയുടെ പരിധിക്കകത്തുനിന്നുള്ളതാണെന്ന് സമ്മതിക്കുെന്നങ്കിലും മറ്റുള്ളവരുടെ ഭരണഘടനാപരമായ അവകാശം ഹനിക്കുന്നതിനാൽ സമരം നിയമവിരുദ്ധമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.