ശാഹീൻ ബാഗിലെ വെടിവെപ്പ്​: എ.എ.പി ബന്ധം നിഷേധിച്ച് അക്രമിയുടെ കുടുംബം

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ഡൽഹി ശാഹീൻ ബാഗിൽ സമരക്കാർക്കുനേരെ വെടിയുതിർത്ത കപിൽ ഗുജ്ജറിന്​ ആം ആദ്​മി പാർട്ടിയുമായി ബന്ധമില്ലെന്ന്​ കുടുംബം. കപിൽ ഗുജ്ജറിനോ കുടുംബത്തിലെ മറ്റ്​ അംഗങ്ങൾ ക്കോ ആം ആദ്​മി പാർട്ടിയുമായി ബന്ധമില്ല. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പ്​ സമയത്ത്​ പ്രചരണത്തിനെത്തിയ എ.എ.പി പ് രവർത്തകർ അവരുടെ തൊപ്പിയണിയിച്ച്​ എടുത്ത ചിത്രമാണ്​ പൊലീസ്​ പുറത്തുവിട്ടതെന്നും കപിലി​​​െൻറ പിതാവ്​ ഗജെ സ ിങ്​ വെളിപ്പെടുത്തി.

തങ്ങൾ ബി.എസ്​.പി പ്രവർത്തകർ ആയിരുന്നു. 2012 തെരഞ്ഞെടുപ്പിൽ താൻ ബി.എസ്​.പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്​. പിന്നീട്​ പാർട്ടിയുമായി അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ രാഷ്​ട്രീയം വിടുകയായിരുന്നു. ഇപ്പോൾ ഒരുതരത്തിലുള്ള രാഷ്​ട്രീയ പ്രവർത്തനവും നടത്തുന്നില്ലെന്നും ഗജെ സിങ്​ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​​െൻറ ഭാഗമായി ബി.ജെ.പി സ്ഥാനാർഥി ത​ങ്ങളുടെ വസതിയിൽ എത്തിയിരുന്നു. അവരെ മാലയിട്ട്​ സ്വീകരിച്ചതുപോലെ മറ്റ്​ പാർട്ടിയിലുള്ളവരെയും സ്വാഗതം ചെയ്യുമെന്ന്​ ഗജെ സിങ്​ കൂട്ടിച്ചേർത്തു.

‘ജയ്​ ശ്രീരാം’ മുഴക്കി ശാഹീൻ ബാഗിലെ സമരക്കാർക്കുനേരെ ​വെടിയുതിർത്ത കപിൽ ഗുജ്ജർ (25)ആം ആദ്മി അംഗമാണെന്ന് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എ.എ.പി നേതാക്കളായ സഞ്​ജയ്​ സിങ്ങിനും അതിഷിക്കുമൊപ്പം കപിൽ പാർട്ടി തൊപ്പിയണിഞ്ഞ്​ നിൽക്കുന്ന ചി​ത്രവും പൊലീസ്​ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ വാദമാണ്​ പിതാവി​​​െൻറയും സഹോദര​​​െൻറയും വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്​.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇരിക്കുന്നതിന്​ സമീപമെത്തി രണ്ടിലേറെ തവണ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കുണ്ടായിരുന്നില്ല. ശനിയാഴ്​ച വൈകീട്ട്​ അഞ്ചു മണിയോടെയായിരുന്നു​ ഓ​ട്ടോറിക്ഷയിൽ എത്തിയ അക്രമി ദക്ഷിണ ഡൽഹിയിലെ ശാഹീൻബാഗിൽ സമരപ്പന്തലിനു തൊട്ടരികിൽ വെടിവെപ്പു നടത്തിയത്​.

Tags:    
News Summary - Shaheen Bagh Shooter's Family Denies AAP Links - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.