ന്യൂഡൽഹി: ശാഹീൻബാഗ് സമരം പ്രയാസമുണ്ടാക്കുന്നുവെന്ന് വരുത്താൻ പരിസരെത്ത അഞ്ച ു സമാന്തര റോഡുകൾ പൊലീസും നാട്ടുകാരും ചേർന്ന് അടച്ചതായി കേസിൽ മധ്യസ്ഥരെ സഹായി ക്കാൻ സുപ്രീംകോടതി നിർദേശിച്ച വജാഹത്ത് ഹബീബുല്ല സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ശാഹീൻബാഗിലെ സ്ത്രീകൾ സുരക്ഷിതത്വം നോക്കിയാണ് നോയ്ഡ-ഡൽഹി റോഡ് ഉപരോധത്തിനായി തെരഞ്ഞെടുത്തതെന്നും വജാഹത്ത് ചൂണ്ടിക്കാട്ടി.
ശാഹീൻബാഗിലെ റോഡ് ഉപരോധം ഒഴിപ്പിക്കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം. സമരവുമായി ഒരു ബന്ധവുമില്ലാത്ത നിരവധി റോഡുകൾ ശാഹീൻബാഗിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചത് വജാഹത്ത് വിവരിച്ചു. പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് അനാവശ്യമായി കുഴപ്പമുണ്ടാക്കുകയാണ് ചെയ്തത്. ഇതാണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. ഇത്തരമൊരു തീരുമാനമെടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
സ്കൂൾ വാനുകളും ആംബുലൻസുകളും ശാഹീൻബാഗിൽ വിലക്കിയിട്ടില്ല. അവ സമരസ്ഥലത്തു കൂടി േപാവുന്നുണ്ട് -വജാഹത്ത് പറയുന്നു. ശാഹീൻബാഗ് സമരം ഒഴിപ്പിക്കുന്നതിനെതിരെ ചന്ദ്രശേഖർ ആസാദിനൊപ്പം കക്ഷി ചേർന്ന വജാഹത്ത് ഹബീബുല്ലയോട് സമരസ്ഥലം മാറ്റാനുള്ള മധ്യസ്ഥ ചർച്ചയെ സഹായിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്ന് വജാഹത്ത് മധ്യസ്ഥനാകുമെന്ന് കരുതിയിരുന്നുവെങ്കിലും അദ്ദേഹെത്ത കൂട്ടാതെ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനും മധ്യസ്ഥ ചർച്ചയുമായി മുന്നോട്ടുപോയി. ഇരുവരും സമരക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയുടെ റിപ്പോർട്ട് സുപ്രീംകോടതിയിൽ തിങ്കളാഴ്ച സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.