ന്യൂഡൽഹി: തീവ്രവാദത്തിന് പണം കണ്ടെത്തുന്നതിനായി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കശ്മീരി വിഘടനവാദി നേതാവ് ഷാബിർ അഹമ്മദ് ഷായെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് െചയ്തു. കഴിഞ്ഞ ദിവസം അർധരാത്രിയോടുകൂടി ശ്രുനഗറിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കശ്മീർ താഴ്വരയിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പാകിസ്താനിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് േുനശീയ അന്വേഷണ ഏജൻസി അന്വേഷിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകൻ അൽതാഫ് അഹമ്മദ് ഷാ അടക്കം ഏഴു വിഘടനവാദി നേതാക്കളെ എൻ.െഎ.എ അറസ്റ്റ് ചെയത്തിനുതൊട്ടു പിറയൊണ് ഷാബിർ അഹമ്മദ് ഷായുടെ അറസ്റ്റ്.
ഒരു ദശാബ്ദം മുമ്പുള്ള കേസിലാണ് ഷാബിർ അഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഡൽഹി കോടതിയിൽ ഹാജരാക്കും. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിരവധി തവണ സമ്മൻസ് അയച്ചിട്ടും മറുപടി നൽകാൻ ഷാ തയാറായിരുന്നില്ല. തുടർന്ന് ഡൽഹി കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ രാഷ്ട്രീയ പ്രേരിതമായ കേസാണിെതന്ന് ഷാബിർ അഹമ്മദ് ഷാ പ്രതികരിച്ചു. 2005 ആഗസ്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2.25കോടി രൂപ ഹവാല പണമിടപാടു വഴി ഷാബിർ അഹമ്മദ് ഷാക്ക് കൈമാറിയെന്ന് ആരോപിച്ച് മുഹമ്മദ് അസ്ലം വാനിയെ അറസ്റ്റു ചെയ്തപ്പോൾ തന്നെയാണ് ഷാബിറിനെതിരെയും കേസ് എടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിേരാധന നിയിമപ്രകാരമാണ് എൻഫോഴ്സമെനറ് ഡയറക്ടേററ്റ് ഷാക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.