ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ അസാധുവായേക്കും

തിരുവനന്തപുരം: കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഐ.ടി മിഷൻ അറിയിച്ചു. ആധാറിന്‍റെ നോഡൽ ഏജൻസിയായി ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും ചുമതലപ്പെടുത്തിയിരിക്കുന്നത്.

നവജാത ശിശുക്കൾക്ക് ഉൾപ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് എടുക്കുമ്പോൾ ബയോമെട്രിക്‌സ് (വിരലടയാളം, കൺപോളകളുടെ രേഖ എന്നിവ) ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ആധാർ നൽകുന്നത്. ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. എന്നാൽ, അഞ്ചാം വയസ്സിലും 15ാം വയസ്സിലും ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. ഈ പുതുക്കൽ സെപ്റ്റംബർ 2026 വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. സംശയങ്ങൾക്കും പരാതികൾക്കും: സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയിൽ: uidhelpdesk@kerala.gov.in.

Tags:    
News Summary - Aadhaar cards without biometrics renewal may become invalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.