ന്യൂഡൽഹി: നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായി സ്വാമി ചിൻമയാനന ്ദിന് ജാമ്യം. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
ഉത്തർപ്രദേശിലെ നിയമ വിദ്യാർഥിനിയാണ് പരാതി നൽകിയത്. കേസിൽ സെപ്തംബർ 20നാണ് 73കാരനായ ചിൻമയാനന്ദ് അറസ്റ്റിലായത്.
സ്വാമി ചിൻമയാനന്ദ് ഒരു വർഷത്തോളം ശാരീരികമായി ചൂഷണം ചെയ്തുവെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന കോളജിലെ വിദ്യാർഥിനിയാണ് രംഗത്തുവന്നത്. ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ പരാതി നൽകിയ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
2011ലും ചിന്മയാനന്ദക്കെതിരിൽ സമാന പീഡനാരോപണം ഉയർന്നിരുന്നു. ഇയാളുടെ ആശ്രമത്തിൽ താമസിച്ച യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.