ലൈംഗിക അതിക്രമത്തിന്​ വിധേയമായ എല്ലാവരും ​ചേർന്ന്​ ഗൂഡാലോചന നടത്തി -ഗൊഗോയ്​ കേസിൽ മഹുവ മൊയ്​ത്ര

ന്യൂഡൽഹി: മുൻ ചീഫ്​ ജസ്റ്റിസ്​ രജ്ഞൻ ഗൊഗോയിക്ക്​ എതിരായ ലൈംഗിക ആരോപണത്തിന്​ പിന്നിലെ ഗൂഡാലോചന തള്ളികളയാൻ കഴിയില്ലെന്ന സുപ്രീം​േകാടതി സമിതി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി തൃണമൂൽ എം.പി മഹുവ മൊയ്​ത്ര. ലൈംഗിക അതിക്രമത്തിന്​ വിധേയമായ എല്ലാവരും ചേർന്ന്​ ഗൂഡാലോചന തയാറാക്കുകയായിരുന്നുവെന്നായിരുന്നു മഹുവയുടെ പ്രതികരണം.

ഗൊഗോയ്​ക്ക്​ എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനല്ല, മറിച്ച്​ ഗൂഡാലോചനയെക്കുറിച്ച്​ അന്വേഷിക്കാനാണ്​ കമ്മിറ്റി രൂപീകരിച്ചതെന്ന്​ സുപ്രീം​േകാടതി പറയുന്നു. അതേ മൈ ലോർഡ്​, ലൈംഗിക അതിക്രമത്തിന്​ വിധേയമായ എല്ലാവരും ഒരുമിച്ച്​ ചേർന്ന്​ ഗൂഡാലോചന തയാറാക്കുകയായിരുന്നു' -മഹുവ മൊയ്​ത്ര എം.പി ട്വിറ്ററിൽ കുറിച്ചു.

ഗൊഗോയ്​ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഗൂഡാലോചന തള്ളിക്കളയാൻ പറ്റില്ലെന്നായിരുന്നു കേസിലെ നടപടികൾ അവസാനിപ്പിച്ച്​ സുപ്രീംകോടതിയുടെ പരാമർശം.

ജസ്റ്റിസ്​ എ.കെ. പട്​നായിക്​ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിക്കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടു വർഷം മുമ്പുള്ള പരാതി ആയതിനാൽ തുടരന്വേഷണ സാധ്യതയില്ലെന്നും അതിനാൽ കേസ്​ അവസാനിപ്പിക്കുകയാണെന്നും സുപ്രീംകോടതി അറിയിക്കുകയായിരുന്നു. 

Tags:    
News Summary - sexual harassment Case Against CJI Ranjan Gogoi hints at conspiracy behind charges Mahua Moitra MP Response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.