ചീഫ്​ ജസ്​റ്റിസിനെതിരായ പരാതി ജസ്​റ്റിസ്​ ബോബ്​ഡെ അന്വേഷിക്കും

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരെ മുൻ വനിത ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതി മുതിർന്ന ജഡ്​ജി എസ്​.എ. ബോബ്​ഡെ അന്വേഷിക്കും. സുപ്രീംകോടതിയിലെ രണ്ടാമനാണ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ. പരമോന്നത കോടതിയിലെ മറ്റു ജഡ്​ജിമാരായ എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരെയും അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തുമെന്ന്​ ജസ്​റ്റിസ്​ ബോബ്​ഡെ അറിയിച്ചു.

ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ തന്നെയാണ്​ ബോബ്​ഡെയെ അന്വേഷണച്ചുമതല ഏൽപിച്ചത്​.

Tags:    
News Summary - sexual harassment allegation: Justice Ranjan Gogoi Justice SA Bobde -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.