ബ്രിജ് ഭൂഷൺ ശരണ്‍ സിങ്

വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷണെ വെറുതെവിട്ട് കോടതി

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻ ബി.ജെ.പി എം.പിയും റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെ വെറുതെവിട്ടു. ദില്ലി റൗസ് അവന്യൂ വിചാരണ കോടതിയാണ് ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ സഹപ്രതിയായ വിനോദ് തോമറിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.

ഡബ്ല്യു.എഫ്.ഐ അധ്യക്ഷനായിരുന്ന കാലയളവിൽ ബ്രിജ് ഭൂഷൺ ശരണ്‍ സിങ് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വനിതാ ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു. ആറ് ഗുസ്തി താരങ്ങളാണ് പരാതി ഉന്നയിച്ചിരുന്നത്.

ബ്രിജ് ഭൂഷൺ സിങ്ങിന്റെ ഔദ്യോഗിക വസതിയിലും ഫെഡറേഷൻ ഓഫിസിലും വെച്ചും വിദേശ രാജ്യങ്ങളിൽ വെച്ചും ലൈംഗികാതിക്രമങ്ങൾ നടന്നിട്ടുണ്ടെന്നായിരുന്നു താരങ്ങളുടെ പരാതി. ഇതിനെ തുടർന്ന് ഡൽഹി ജന്തർമന്തറിൽ വിനേഷ് ഫോഗട്ട് അടക്കമുള്ള ഗുസ്തി താരങ്ങൾ നടത്തിയ ശക്തമായ സമരത്തിന് പിന്നാലെയാണ് ഡൽഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. തുടർന്ന്, 2023 ജൂൺ 15ന് 1500 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. ഡൽഹി പൊലീസ്. വർഷങ്ങൾക്ക് ശേഷം നിയമനടപടികൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് ഈ കോടതി വിധി പുറത്തുവന്നിരിക്കുന്നത്.

2023ലാണ് ബ്രിജ് ഭൂഷണെ പുറത്താക്കണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധത്തിനിറങ്ങിയിരുന്നത്. സമരത്തിൽ പ​ങ്കെടുത്ത ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കിനെയും ബജ്‌റങ് പുനിയയെയും വിനേഷിനെയും ​പൊലീസ് തെരുവിലൂടെ വഴിച്ചിഴക്കുകയും ക്രൂരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Sexual assault case against female wrestlers: Court acquits Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.