ന്യൂഡൽഹി: ‘മീ ടു’ കാമ്പയിനിടെ ആകാശവാണിയിൽ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ ദേശീ യ വനിത കമീഷെൻറ നടപടി. ഒമ്പത് വനിത ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകി.
ഇത് അംഗീകരിച്ച ആകാശവാണിയിലെ അച്ചടക്കസമിതി മധ്യപ്രദേശിലെ ഷാഹ്ദോൾ റേഡിയോ സ്റ്റേഷനിലെ അസിസ്റ്റൻറായിരുന്ന രത്നാകർ ഭാരതിയുടെ ഒരു വർഷത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ശാരീരിക അതിക്രമവും അശ്ലീല സംഭാഷണവുമടക്കമുള്ള പരാതികളാണ് വനിത ജീവനക്കാർ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.