സുപ്രീം കോടതി
Posted On
date_range Updated On
date_range സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ കേസ് ഉന്നയിക്കാൻ മുതിർന്ന അഭിഭാഷകരെ അനുവദിക്കില്ല
ന്യൂഡൽഹി: അടിയന്തരമായി പരിഗണിക്കുന്നതിനുവേണ്ടി മുതിർന്ന അഭിഭാഷർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ കേസ് ഉന്നയിക്കുന്ന രീതി വീണ്ടും നിർത്തുന്നു. തിങ്കളാഴ്ചമുതൽ ഈ രീതി അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
നേരത്തേ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇത് നിർത്തലാക്കിയിരുന്നെങ്കിലും ബി.ആർ. ഗവായി ചീഫ് ജസ്റ്റിസ് ആയതോടെ പുനരാരംഭിക്കുകയായിരുന്നു. അതാണ് ഇപ്പോൾ ഗവായിതന്നെ നിർത്തുന്നത്. ഈ അവസരം ജൂനിയർ അഭിഭാഷകർക്കും ലഭിക്കുന്നതിനുവേണ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.