കോൺഗ്രസ് അധ്യക്ഷൻ: ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനൻ മിസ്ത്രിക്ക് പത്രിക കൈമാറി. ഓഫിസിനു പുറത്ത് പ്രവർത്തകർ തരൂരിന് പിന്തുണ അർപ്പിച്ച് പ്രകടനം നടത്തി.

Full View


തരൂരിന്‍റെ മുഖ്യ എതിരാളിയാകുന്ന മല്ലികാർജുൻ ഖാർഗെയും ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കും. അവസാന നിമിഷത്തിലാണ് മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. നെഹ്റു കുടുംബത്തിന്‍റെയും ഹൈകമാൻഡിന്‍റെയും പിന്തുണയോടെയാണ് ഖാർഗെയുടെ സ്ഥാനാർഥിത്വം.

ഇന്ന് വൈകീട്ട് മൂന്ന് മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനാവുക. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. 

Tags:    
News Summary - Senior Congress leader & MP Shashi Tharoor files his nomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.