ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ തെരഞ്ഞെടുപ്പിന് മുമ്പ് ആരും എതിർത്തിരുന്നില്ല -അമിത് ഷാ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സഖ്യകക്ഷിയായിരുന്ന ശിവസേനക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ തെരഞ്ഞെടുപ്പിന് മുമ്പ് ആരും എതിർത്തിരുന്നില്ല. മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം സ്വീകരിക്കാനാവുന്നതല്ലെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെട ുപ്പിന് മുമ്പ് നടന്ന പൊതുയോഗങ്ങളിലെല്ലാം താനും പ്രധാനമന്ത്രിയും പറഞ്ഞത് ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ്. ആരും അത് എതിർത്തിരുന്നില്ല. ഇപ്പോൾ പുതിയ ആവശ്യങ്ങളുയർത്തുകയാണ് ശിവസേന.

സർക്കാർ രൂപീകരണത്തിന് ഇത്രയും സമയം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. 18 ദിവസം നൽകി. സർക്കാർ കാലാവധി കഴിഞ്ഞതോടെയാണ് ഗവർണർ കക്ഷികളെ ക്ഷണിച്ചത്. ശിവസേനക്കോ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനോ അവകാശം ഉന്നയിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം നടപ്പാക്കിയത്.

ഏതെങ്കിലും പാർട്ടിക്ക് േകവലഭൂരിപക്ഷം ഉണ്ടാവുകയാണെങ്കിൽ അവർക്ക് ഗവർണറെ സമീപിക്കാമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പിയുമായി ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണപ്രകാരം മുഖ്യമന്ത്രി പദം രണ്ടരവർഷക്കാലം പങ്കുവെക്കുകയെന്നായിരുന്നു തീരുമാനമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇത് ബി.ജെ.പി അംഗീകരിക്കാതായതോടെയാണ് മഹാരാഷ്ട്രയിൽ സഖ്യം തകർന്നത്.

Tags:    
News Summary - Sena making unacceptable demands: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.