Posted On
date_range Updated On
date_range ആൾദൈവം ദാതി മഹാരാജിനെതിരെ ബലാത്സംഗ കേസ്
ന്യൂഡൽഹി: ഭക്തയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സ്വയം പ്രഖ്യാപിത ആൾൈദവം ദാതി മഹാരാജിനെതിരെ പൊലീസ് കേസെടുത്തു. ഫതേപുർ ബെറി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യുനിറ്റിന് ൈകമാറുകയും ചെയ്തു.
ഇന്ത്യൻ പീനൽ കോഡിലെ 376, 377, 354, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. രണ്ടു വർഷം മുമ്പ് ആശ്രമത്തിൽ വെച്ച് ദാതി മഹാരാജ് തന്നെ ബലാത്സംഗം ചെയ്തതായും ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.