'രാജ്യം തന്നെ വിൽപ്പനക്ക്​, പി.എം കെയേഴ്​സ്​ സി.എ.ജി ഓഡിറ്റിന്​ വിധേയമാക്കണം' -തൃണമൂൽ നേതാവ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം തന്നെ വിൽപ്പനക്കുവെച്ചിരിക്കുകയാണെന്ന്​ തൃണമൂൽ കോൺഗ്രസ്​ നേതാവ്​. കോവിഡ്​ 19നെ തുടർന്ന്​ രൂപീകരിച്ച പി.എം കെയേഴ്​സ്​ ഫണ്ട്​ സി.എ.ജി ഓഡിറ്റിന്​ വിധേയമാക്കണമെന്നും​ ലോക്​സഭ എം.പി കകോലി ഘോഷ്​ ആവശ്യപ്പെട്ടു.

എട്ടുമാസമായി ബി.എസ്​.എൻ.എൽ ജീവനക്കാർക്ക്​ ശമ്പളം നൽകാത്ത പ്രശ്​നം ഉന്നയിച്ചുകൊണ്ടായിരുന്നു എം.പിയുടെ പ്രതികരണം. 'രാജ്യം തന്നെ വിൽപ്പന​ക്ക്​ വെച്ചിരിക്കുകയാണെന്ന്​ തോന്നുന്നു. പി.എം കെയേഴ്​സ്​ ഓഡിറ്റിന്​ വിധേയമാക്കണമെന്ന്​ തൃണമൂൽ​ കോൺഗ്രസ്​ ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാർ ഇതിന്​ ഉത്തരം നൽകണം' -കകോലി ഘോഷ്​ പറഞ്ഞു.

കോവിഡ്​ 1​9ൻെറ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ​ പ്രത​ിരോധ പ്രവർത്തനങ്ങൾക്കായി മാർച്ചിൽ രൂപീകരിച്ച ദുരിതാശ്വാസ നിധിയാണ്​ പി.എം കെയേഴ്​സ്​ ഫണ്ട്​. ദുരിതാശ്വാസ നിധിയിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി വിവരാവകാശ നിയമത്തിൻെറ പരിധിയിൽ കൊണ്ടുവരണമെന്നും സി.എ.ജി ഓഡിറ്റിന്​ വിധേയമാക്കണമെന്നും പ്രതിപക്ഷം തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറായില്ല.

ബി.ജെ.പി പഞ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വളഞ്ഞ്​ ആക്രമിക്കുകയാണെന്നും കകോലി ഘോഷ്​ ആരോപിച്ചു. ഇതുകൊണ്ടൊന്നും ബംഗാളിനെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസ്​ അച്ചടക്കമുള്ള പാർട്ടിയാണ്​. മമത ബാനർജിയുടെ പ്രത്യയ ശാസ്​ത്രത്തെ വിശ്വസിക്കുന്നവർ പാർട്ടിയുമായി അത്രയധികം ബന്ധം സൂക്ഷിക്കുന്നു. തൃണമൂലിനെ ഭയപ്പെടുത്തുകയെന്നതാണ്​ ബി.ജെ.പിയുടെ പദ്ധതിയെങ്കിൽ അവർക്ക്​ തെറ്റുപറ്റിയിരിക്കുന്നു. രാജ്യത്തിൻെറ ഫെഡറൽ ഘടന പൂർണമായും തകർത്തു. സംസ്​ഥാന സർക്കാർ അധികാരികളെയും ഭയപ്പെടുത്താനാണ്​ അവരുടെ നീക്കം' -ഘോഷ്​ കൂട്ടിച്ചേർത്തു.

മമത ബാനർജിയെ വിശ്വസിക്കുന്നവർ ഇപ്പോഴും പാർട്ടി​ക്കൊപ്പം നിൽക്കുന്നുണ്ടെന്നും ഒരു പാർട്ടിയിൽനിന്ന്​ മറ്റൊരു പാർട്ടിയിലേക്ക്​ ചാടിക്കളിക്കുന്നവർക്ക്​ അവസാന ഫലം ലഭിക്കി​െല്ലന്നും അദ്ദേഹം പറഞ്ഞു. ബിജെ.പിയിൽ എത്തിയ ശേഷം വിജയം കൈവരിക്കാമെന്ന്​ നേതാക്കൾ കരുതുന്നു​​ണ്ടെങ്കിൽ ബംഗാളിലെ ജനങ്ങൾ അധാർമികത അംഗീകരിക്കില്ലെന്നും അവരെ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിൽനിന്ന്​ രണ്ടുദിവസത്തിനിടെ നാലു നേതാക്കൾ രാജിവെച്ചിരുന്നു. ബി.ജെ.പിയിൽ ചേരാനാണ്​ നീക്കമെന്നാണ്​ വിവരം. തൃണമൂൽ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷാ ശനിയാഴ്​ച ബംഗാൾ സന്ദർശിക്കും.

Tags:    
News Summary - Seems country is on sale CAG should audit PM Cares fund TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.